Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High-speed Rail

‌മൂ​ന്ന് മ​ണി​ക്കൂ​ർ 20 മി​നിറ്റിൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തും; പു​തി​യ അ​തി​വേ​ഗ പാ​ത​യു​മാ​യി ഇ. ​ശ്രീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ റൂ​ട്ടി​ൽ അ​തി​വേ​ഗ പാ​ത​യ്ക്ക് പു​തി​യ ഡി​സൈ​നു​മാ​യി മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ. മൂ​ന്ന് മ​ണി​ക്കൂ​ർ 20 മി​നിറ്റിൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ പാ​ത.

സ​മ​യ​വും ചെ​ല​വും കു​റ​ച്ചു​ള്ള പു​തി​യ മോ​ഡ​ലാ​ണ് ഇ. ​ശ്രീ​ധ​ര​ൻ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. അ​തി​വേ​ഗ ലൈ​നി​ലേ​ക്ക് പ​ത്ത​നം​തി​ട്ട​യും മ​ല​പ്പു​റ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​സി ചെ​യ​ർ കാ​ർ ചെ​ല​വി​ലാ​യി​രി​ക്കും ടി​ക്ക​റ്റ് നി​ര​ക്ക് ക​ണ​ക്കാ​ക്കു​ക.

തൂ​ണും തു​ര​ങ്ക​വും കൂ​ടു​ത​ൽ വ​രു​ന്ന​തി​നാ​ൽ ചെ​ല​വ് കു​റ​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ് 54,000 കോ​ടി രൂ​പ​യാ​ണ്. ആ​ർ​ആ​ർ​ടി​എ​സ് നി​ര​ക്കി​നേ​ക്കാ​ൾ പ​ദ്ധ​തി ചെ​ല​വും ടി​ക്ക​റ്റ് നി​ര​ക്കും കു​റ​ച്ചാ​ണ് പു​തി​യ ബ​ദ​ൽ.

പു​തു​ക്കി​യ റി​പ്പോ​ർ​ട്ട് ഇ. ​ശ്രീ​ധ​ര​ൻ ഇ​ന്ന് പു​റ​ത്തി​റ​ക്കും. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ ഫീ​ൽ​ഡ് സ​ർ​വേ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.

Latest News

Corehub Up